
വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ.മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് യഷ് ചിത്രത്തിന്റെ കഥ ഗീത മോഹൻദാസ് പറയുന്നത്. ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 23ന് ആരംഭിക്കും.

ചിത്രീകരണം എവിടെ ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യഷ് 19 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ ടൊവിനോ തോമസ് എത്താൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പ്രഖ്യാപിക്കും. മറ്റു ഭാഷകളില്‍നിന്നുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട യഷ് ആഴ്ചകള്‍ക്ക് മുൻപാണ് ഗീതുവിനെ സമ്മതം അറിയിക്കുകയായിരുന്നു. നിവിൻ പോളി നായകനായ മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.




