alternatetext

സ്ക്വിഡ് ഗെയിം ഉള്‍പ്പടെ ഓടിടിയിലേക്ക് എത്തുന്ന സിനിമകളും സീരീസുകളും

alternatetext
alternatetext

ജൂണ്‍ മാസം അവസാനം ഓടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമകളുടേയും സീരീസുകളുടേയും പെയ്ത്. ഈ ആഴ്ച പുതുതായി ഓടിടിയിലെത്തുന്ന സിനിമകളും സീരിസുകളും ഏതെന്ന് നോക്കാം.

alternatetext

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ആരാധകരേറെയുള്ള ദക്ഷിണ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാമത്തെ സീസണ്‍.

സ്‌ക്വിഡ് ഗെയിം 3

ദക്ഷിണ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാമത്തെ സീസണ്‍ 2025 ജൂണ്‍ 27ന് എത്തും. നെറ്റ്ഫ്ലിക്സില്‍ എത്തുന്ന മൂന്നാമത്തെ സീസണ്‍ സീരിസിലെ അവസാനത്തെ സീസണാകും. ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ മുള്‍മുനയില്‍ നിർത്തിയ സീരീസിന് ആരാധകരേറെയാണ്. എന്താകും സീരീസിന്റെ ക്ലൈമാക്സ് എന്ന് വളരെ ആകാംക്ഷയോടയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ആസാദി

ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതുമുഖ സംവിധായകനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ആസാദി. സാഗർ രചിച്ച ചിത്രത്തില്‍ വാണി വിശ്വനാഥ്, രവീണ രവി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ജൂണ്‍ 27 മുതല്‍ മനോരമ മാക്‌സില്‍ ആസ്വദിക്കാൻ പറ്റും.

പഞ്ചായത്ത് സീസണ്‍ 4

ആമസോണ്‍ പ്രൈം വീഡിയോയില്‍ ജനപ്രിയ സീരീസായ പഞ്ചായത്തിന്റെ സീസണ്‍ 4 സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതലാണ് സീരീസിന്റെ സീസണ്‍ 4 സ്ട്രീമിങ്ങ് ആരംഭിച്ചത്. ചന്ദന്‍ കുമാര്‍ എഴുതി ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്ത ഹിന്ദി സീരീസിന് ആദ്യ സീസണ്‍ മുതല്‍ ആരാധകരേറെയാണ്.

മിസ്റ്ററി

റിഷാബ് സേഥ് സംവിധാനം ചെയ്യുന്ന മിസ്റ്ററി സീരിസാണ് മിസ്റ്ററി. ഇതില്‍ ഒബ്‌സെസ്സീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD) ഉള്ള ഒരു ഡിറ്റക്ടീവിന്റെ കഥയാണ് പറയുന്നത്. യു എസ് സീരിസായ മോങ്കിന്റെ ഇന്ത്യന്‍ പതിപ്പാണ് മിസ്റ്ററി. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍ 27 മുതലാണ് സ്ട്രീമിങ് തുടങ്ങുന്നത്.