alternatetext

ഹ്യൂമര്‍ ഫണ്‍ റൈഡ്! ജി. മാര്‍ത്താണ്ഡന്റെ ഓട്ടംതുള്ളല്‍ പൂര്‍ത്തിയായി

alternatetext
alternatetext

സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

alternatetext

പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം.
ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറില്‍ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.

എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരണ്‍ മഹാജൻ, ജി. മാർത്താണ്ഡൻ
വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ,
അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകരുന്നു.
പ്രദീപ് നായർ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമല്‍.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബല്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ അസ്സോസിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിൻ ബാലൻ,പ്രൊഡക്ഷൻ സ്റ്റില്‍സ് – അജി മസ്ക്കറ്റ്. മാനേജേഴ്സ് – റഫീഖ് ഖാൻ, മെല്‍ബിൻഫെലിക്സ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – ബിജു കടവൂർ’