alternatetext

ഫെബ്രുവരി ആഘോഷമാക്കാൻ ചിത്രങ്ങളുടെ നീണ്ട നിര

alternatetext
alternatetext

മമ്മൂട്ടിയും ബിജു മേനോനും ടൊവിനോയും നസ്ളനും പുതിയ റിലീസുകളാല്‍ സമ്ബന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജര്‍ റിലീസുകള്‍. ബിജു മേനോൻ ‘തുണ്ട്” എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉര്‍വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അയ്യര്‍ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകള്‍ .

alternatetext

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മഹി വി. രാഘവ് ആണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും 9ന് റിലീസ് ചെയ്യും. കുറ്റാന്വേഷണ ഗണത്തില്‍പ്പെട്ടതാണ് ചിത്രം.

മുകേഷും ഉര്‍വശിയും ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന അയ്യര്‍ ഇൻ അറേബ്യ 12ന് റിലീസ് ചെയ്യും. എം.എ നിഷാദ് ആണ് സംവിധാനം. കോമഡി ട്രാക്കിലാണ് അയ്യര്‍ ഇൻ അറേബ്യ. ബിജുമേനോൻ പ്രധാന വേഷത്തില്‍ എത്തുന്ന തുണ്ട് പൊലീസ് കഥയാണ് പറയുന്നത്. നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം. 16ന് ചിത്രം തിയേറ്ററില്‍ എത്തും.

ബിജുമേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന തലവൻ 23ന് റിലീസ് ചെയ്യും. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം പൊലീസ് കഥയാണ് പറയുന്നത്. യുവപ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുങ്ങുന്ന പ്രേമലു ആണ് ഫെബ്രുവരി റിലീസായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. നസ്‌ലൻ, മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രേമലു റൊമാന്റിക് കോമഡി ചിത്രമാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.