alternatetext

നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

FAMILY
alternatetext
alternatetext

നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം ഒരുക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

alternatetext

പേര് സൂചിപ്പിക്കും പോലെ ഫാലിമി ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡി ഒ പി – ബബ്ലു അജു, സംഗീത സംവിധാനം – വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ – നിധിന്‍ രാജ്മേ ആരോള്‍, മേക്ക് അപ് – സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ – സുനില്‍ കുമാരന്‍, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് – പി സി സ്റ്റണ്ട്സ്, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്. വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.