alternatetext

സണ്ണി വെയ്നും അപര്‍ണ ദാസും; റിട്ടണ്‍ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് തിയറ്ററുകളില്‍

alternatetext
alternatetext

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ. പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറില്‍ തോമസ് ജോസ്, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്‌ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന റിട്ടണ്‍ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രം ജൂണ്‍ അഞ്ചിന് പ്രദർശനത്തിനെത്തും.ഗുഡ്-വില്‍ എന്‍റർടൈൻമെന്‍റ്സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്ബില്‍ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്ബി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

alternatetext

ജോമോൻ ജോണ്‍, ലിന്‍റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഇക്ബാല്‍ കുറ്റിപ്പുറം, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്‍ക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്, പ്രൊഡക്ഷൻ കണ്‍ട്രോളർ-ജാവേദ് ചെമ്ബ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്-മനോജ് കിരണ്‍ രാജ്, സ്റ്റില്‍സ്-റിഷ്ലാല്‍ ഉണ്ണികൃഷ്ണൻ, ഡിസൈൻ-യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ.എസ്. ദിനേശ്.