ഏറ്റവും പുതിയ 6 മലയാളചിത്രങ്ങള്‍ ഒടിടിയില്‍

alternatetext

ഈ ആഴ്ച ഒടിടിയില്‍ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങള്‍ തിരയുന്നവരാണോ? ഇതാ ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമായ ഏറ്റവും പുതിയ റിലീസുകള്‍ പരിചയപ്പെടാം.

alternatetext

മോഹൻലാല്‍ സംവിധാനം ചെയ്ത ബറോസ് മുതല്‍ ടെക്നോ ക്രൈം ത്രില്ലറായ ഐ ആം കാതലൻ വരെ ഈ ലിസ്റ്റില്‍ ഉണ്ട്. ഒപ്പം, ഏറ്റവും പുതിയ തമിഴ് റിലീസുകളും പരിചയപ്പെടാം.

Barroz OTT: ബറോസ്മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ ഒടിടിയില്‍ എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര് പ്രസാദ്. ലിഡിയന് നാദസ്വരം ആണ് സംഗീതം ഒരുക്കിയത്. ദി ട്രെയ്റ്റര്, ഐ ഇന് ദ സ്കൈ, പിച്ച്‌ പെര്ഫക്‌ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയ മാര്ക്ക് കിലിയൻ ആണ് പശ്ചാത്തല സംഗീതം.

Anand Sreebala OTT: ആനന്ദ്ശ്രീബാലസംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ ഒടിടിയില്‍ എത്തി. അർജുൻ അശോകനും അപർണ്ണ ദാസും സംഗീതയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടില്‍, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചു. ആമസോണ്‍ പ്രൈം വീഡിയോ, മനേരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ലഭ്യമാണ്.

Pani OTT: പണിജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ പണി ഒടിടിയില്‍ എത്തി. ജോജു തന്നെയാണ് ചിത്രത്തിലെ നായകൻ. അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്ന് നിർവ്വഹിച്ചു. സോണി ലിവില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Rifle Club OTT: റൈഫിള്‍ ക്ലബ്ബ്

തിയേറ്ററില്‍ മികച്ച വിജയം നേടിയ ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ ഒടിടിയിലെത്തി. വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ശ്യാം പുഷ്കരൻ, ദിലീഷ് നായർ, ഷറഫു, സുഹാസ് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം ആഷിഖ് അബു തന്നെ നിർവ്വഹിച്ചു. റെക്സ് വിജയൻ മ്യൂസിക്കും വി സാജന്റെ എഡിറ്റിംഗും നിർവ്വഹിച്ചു. നെറ്റ്ഫ്ളിക്സില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

I Am Kathalan OTT: ഐ ആം കാതലൻയുവതാരം നസ്ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ലിജോമോള് ജോസ്, ദിലീഷ് പോത്തൻ, അനിഷ്മ അനില്കുമാര്, വിനീത് വാസുദേവൻ, സജിൻ ചെറുകയില്, വിനീത് വിശ്വം, സരണ് പണിക്കര്, അര്ജുൻ കെ, ശനത് ശിവരാജ്, അര്ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മനോരമ മാക്സില്‍ ഇന്നു അർദ്ധരാത്രിയോടെ (ജനുവരി 17 മുതല്‍) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Sookshmadarshini OTT: സൂക്ഷ്മദർശിനി

നസ്രിയ നസീം -ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘സൂക്ഷ്മദർശിനി’ ഒടിടിയില്‍ കാണാം. ദീപക് പറമ്ബോല്, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീം ചെയ്യുന്നത്.