alternatetext

കരിയറിലെ വേറിട്ട കഥാപാത്രമായി സുരാജ്; ‘ഇഡി’ ഇനി ഒടിടിയില്‍

alternatetext
alternatetext

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇഡി: എക്സ്ട്രാ ഡീസന്‍റ് എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്.

alternatetext

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. നാല് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഡാർക്ക് ഹ്യൂമർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. അങ്കിത് മേനോൻ ആണ് ഇ ഡിയിലെ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫണ്‍ കോമ്ബോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിങ്ങനെ ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിച്ചിരിക്കുന്നത്. ഇ.ഡി (എക്സ്ട്രാ ഡീസന്റ്) അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം, ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, ലിറിക്‌സ് വിനായക് ശശികുമാർ, സുഹൈല്‍ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖില്‍ യശോധരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ വിക്കി, കാസ്റ്റിംഗ് ഡയറക്ടർ നവാസ് ഒമർ, സ്റ്റില്‍സ് സെറീൻ ബാബു, ടൈറ്റില്‍ & പോസ്റ്റേർസ് യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടെയ്ന്‍‍മെന്‍റ്, ഡിജിറ്റല്‍ പി ആർ ആഷിഫ് അലി, മാർട്ടിൻ, അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്, പി ആർ ഒ പ്രതീഷ് ശേഖർ.