alternatetext

ദില്ലി റിട്ടേണ്‍സ്! കൈതി-2 സ്ഥിരീകരിച്ച്‌ കാര്‍ത്തി

alternatetext
alternatetext

മിഴിലെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

alternatetext

‘കൂലി’ എന്ന ചിത്രത്തിന് ശേഷം ‘കൈതി 2’ ആരംഭിക്കുമെന്ന് കാർത്തിയും ലോകേഷ് കനകരാജും നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ചിത്രം 2026 വരെ വൈകിയേക്കാമെന്നും ലോകേഷ് മറ്റൊരു പ്രോജക്റ്റ് ഏറ്റെടുക്കുമെന്നും സമീപകാല റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കൈതി-2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് നടൻ കാർത്തി. ”ദില്ലി റിട്ടേണ്‍സ്! ലോകേഷ് കനകരാജിന് മറ്റൊരു അത്ഭുതകരമായ വർഷമാകട്ടെ”-സംവിധായകൻ ലോകേഷ് കനകരാജ്, നിർമ്മാണ സ്ഥാപനമായ ഡ്രീം വാരിയർ പിക്ചേഴ്സിലെ എസ്.ആർ. പ്രഭു എന്നിവർക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കാർത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മറ്റൊരു ബാനറായ കെ.വി.എൻ. പ്രൊഡക്ഷൻസിനെയും കാർത്തി ടാഗ് ചെയ്തു. ‘കൈതി 2’ ല്‍ രണ്ട് നിർമ്മാണ കമ്ബനികളും സഹകരിക്കുമെന്ന അഭ്യൂഹത്തിനും ഇത് കാരണമായി.

‘കൈതി 2’ ഈ വർഷം ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം ഒരു ചടങ്ങില്‍ കാർത്തി പറഞ്ഞിരുന്നു. ‘മെയ്യഴകന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച്‌ ചോദ്യം വന്നതും കാർത്തി മറുപടി പറഞ്ഞതും. ഇതിന് പുറമേ സിനിമയുടെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ രണ്ടാം ഭാഗം വൈകില്ലെന്ന സൂചന സംവിധായകൻ ലോകേഷ് കനകരാജും മറ്റു അണിയറ പ്രവർത്തകരും നല്‍കിയിരുന്നു.