
എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘കണ്ണപ്പ’.

വിഷ്ണു മഞ്ചു നായകനായ ചിത്രത്തില്‍ മോഹൻലാല്‍, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്ബൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്. ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
സെപ്റ്റംബർ 4 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. ഇതു സംബന്ധിച്ച് വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. 43.95 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. സിനിമയുടെ ബജറ്റ് 200 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസായിരുന്നു.
മോഹൻ ബാബു, ശരത്കുമാർ, കാജല്‍ അഗർവാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പരമശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന കഥയാണ് ‘കണ്ണപ്പ’ പറയുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.
അർപ്പിത് രങ്ക, ബ്രഹ്‌മാനന്ദൻ, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണിത്’. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെല്‍ഡൻ ചാവു ആണ് ‘കണ്ണപ്പ’യുടെ ക്യാമറാമാൻ.സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയത്.




