പ്രേക്ഷകപ്രീതി നേടി ചെക്ക് മേറ്റ് സീ 5-ല്‍ സ്ട്രീമിംഗ് തുടരുന്നു

alternatetext

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ ചെക്ക് മേറ്റ് സീ 5-ല്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.

alternatetext

ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓടിടിയില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെക്ക് മേറ്റ് ഒരു മലയാള സിനിമയാണെങ്കിലും കേരളത്തില്‍ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്.

ചിത്രം പൂർണമായും ന്യൂയോർക്കില്‍ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.

അമേരിക്കയിലെ ഒരു ഫാർമ്മ കമ്ബനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.

അനൂപ് മേനോനും ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാല്‍ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകള്‍ വെച്ച്‌ പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും സീ 5-ല്‍ റിലീസ് ചെയ്തതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.