alternatetext

മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍; ഡി 40 ന്റെ ടൈറ്റില്‍ നാളെ എത്തും

alternatetext
alternatetext

മലയാള ചിത്രം പ്രഖ്യാപിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കരിയറിലെ 40-ാം ചിത്രമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

alternatetext

നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ നാളെ വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്നും ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉണ്ട്.

നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയം തെലുങ്ക് സിനിമയിലൂടെ ദുല്‍ഖറിന് അടുത്ത കാലത്ത് ലഭിച്ചിരുന്നു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കര്‍ ആയിരുന്നു ഈ ചിത്രം. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയിലും ഒരു പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. കാന്ത എന്ന തമിഴ് ചിത്രവും അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്.