
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇന്ദ്രൻസ്,മനോജ് കെ ജയൻ, അല്‍ഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള,മൂസി, ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

മൈക്ക്,ഖല്‍ബ്,ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.എഡിറ്റർ-അരുണ്‍ വൈഗ.
ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കണ്‍ട്രോളർ-റിനി ദിവാകർ,കല-സുനില്‍ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.




