
യുവനായകൻ സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ. തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്.

എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറില്‍ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്ബത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.
വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നടൻ ജഗദീഷ്, സ്വിച്ചോണ്‍ കർമ്മവും, അശ്വിൻ.കെ. lകുമാർ ഫസ്റ്റ് ക്ലാപ്പും നല്‍കി.
ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്.
ഏഷ്യാനെറ്റ് ചാലലിലെ പ്രോഗ്രാം ‘പ്രൊഡ്യൂസർആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആൻ്റാഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. ദൂരെ എന്ന മ്യൂസിക്ക് ആല്‍ബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്.
ലോകമെമ്ബാടുമുള്ള മെഡിക്കല്‍ ക്രൈ മുകളില്‍ നിന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും അടർത്തിയെടുത്ത കണ്ടൻ്റെ ക്രോഡികരിച്ചാണ് ഡോസ് എന്ന തൻ്റെ മെഡിക്കല്‍ ക്രൈം ത്രില്ലറിനു ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്.
പേരു സൂചിപ്പിക്കുന്ന ഡോസ് – ഒരു ഹൈഡോസ് ജോണറില്‍ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകൻ. രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം – വിഷ്ണുപ്രസാദ്. എഡിറ്റിംഗ് – ശ്വാം ശശിധരൻ. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.




