alternatetext

നരേനും ധ്യാൻ ശ്രീനിവാസനും മുഖ്യവേഷങ്ങളില്‍, ക്യാമ്ബസ് ചിത്രം ‘ആഘോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

alternatetext
alternatetext

ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്ബസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ‘ആഘോഷ’ത്തിലൂടെ ക്യാമ്ബസിലെത്തുന്നു.

alternatetext

പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് നായിക.

ക്യാമ്ബസ് ചിത്രം ‘ആഘോഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി വർഗീസ് പെപ്പെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാൻഡില്‍സിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. താരനിരകൊണ്ട് ഗംഭീരമായ ചിത്രമായിരിക്കും ആഘോഷം എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ തന്നെ മനസ്സിലാവും. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തി കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആഘോഷം’. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ. ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.

Life is all about celebration എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ സ്വർഗ്ഗം എന്ന ചിത്രത്തിനു ശേഷം സി.എൻ. ഗ്ലോബല്‍ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആഘോഷം’.

ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്ബസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ‘ആഘോഷ’ത്തിലൂടെ ക്യാമ്ബസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ്, ജോണി ആൻ്റണി, രണ്‍ജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂല്‍ സല്‍മാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേല്‍, ടൈറ്റസ് ജോണ്‍, ജോയ് ജോണ്‍ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.