alternatetext

തലയുടെയും പിള്ളാരുടെയും രണ്ടാം വരവ് വൈകും, ഛോട്ടാ മുംബൈ റീ-റിലീസ് നീട്ടി

alternatetext
alternatetext

ന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഛോട്ടോ മുംബൈ’. 2007-ല്‍ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ മെയ് 21ന് തിയറ്ററുകളില്‍ വീണ്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

alternatetext

ഏറെ ആവേശത്തോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്. എന്നാല്‍ എന്നാല്‍ ചിത്രത്തിന്റെ റീ-റിലീസ് തീയതി നീട്ടിയെന്ന വാർത്തയാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജുവാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

മോഹൻലാല്‍ ചിത്രമായ തുടരും തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുന്നത് എന്ന് മണിയൻപിളള രാജു പങ്കുവെച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നു. ജൂണിലായിരിക്കും ചിത്രം എത്തുക

ബെന്നി പി നായരമ്ബലം ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചത്. മോഹന്‍ലാല്‍ ‘തല’യായി തകര്‍ത്താടിയ ചിത്രത്തിലെ മിക്ക സീനുകളും ഇന്നും പ്രേക്ഷമ മനസില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.