
ഡല്‍ഹി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി.

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രം സ്വന്തമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലയാളം ചിത്രം മൂന്നാം വളവ് ആണ്

മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിര്‍മിച്ചിരിക്കുന്നത്.

മികച്ച നടൻ അല്ലു അര്‍ജുൻ പുഷ്‍പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി. മികച്ച നടിമാരായി ആലിയ ഭട്ടും കൃതിയും ഗംഗുഭായ് കത്തിയാവഡിയിലൂടെ മികച്ച നടിയായി ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലൂടെ കൃതി സനോണും തെരഞ്ഞെടുക്കപ്പെട്ടു.
ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 കാറ്റഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 24 കാറ്റഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി. മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.
ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ ചുവടെ:
- (പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി, ഹോം: ഇന്ദ്രൻസ്)
- മികച്ച ഗായിക: ശ്രേയ ഘോഷാൽ
- മികച്ച ഗായകന്‍: കാലഭൈരവ
- മികച്ച സഹനടി– പല്ലവി ജോഷി
- മികച്ച സഹനടൻ: പങ്കജ് ത്രിപാഠി
- മികച്ച നടി: ആലിയ ഭട്ട്, കൃതി സനോണ്‍
- മികച്ച നടൻ: അല്ലു അർജുന്‍
- മികച്ച സംവിധായകൻ: നിഖിൽ മഹാജൻ
- മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി
- മികച്ച ഓഡിയോഗ്രഫി: ചവിട്ട് (മലയാളം), ജില്ലി (ബംഗാളി), സർദാർ ഉദ്ദം ( ഹിന്ദി)
- മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം
- ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)
- മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്
- മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)
- മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി
- മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ
- ∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
- ∙ മികച്ച സംഗീതം: പുഷ്പ
- ∙ മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
- ∙ മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്
- ∙മികച്ച ആസാമീസ് സിനിമ: ആനുർ
- ∙ മികച്ച ബംഗാളി സിനിമ: കാൽകോക്കോ
- ∙മികച്ച ഹിന്ദി സിനിമ: സർദാർ ഉദം
- ∙ മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ
- ∙ മികച്ച കന്നട സിനിമ: 777 ചാർളി
- ∙ മികച്ച തമിഴ് സിനിമ: കഡൈസി വിവസായി
- ∙ മികച്ച തെലുങ്ക് സിനിമ: ഉപ്പേന
- ∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ആർആർആർ
- ∙ മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)
- ∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
- ∙ മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)
- ∙ മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി
- ∙ കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ
- ∙മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്
- 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്
- നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:
- മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
- മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ
- മികച്ച സംഗീതം: ഇഷാൻ ദേവച്ച
- മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ
- മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)
- മികച്ച സംവിധാനം: ബാകുൽ മാത്യാനി
- മികച്ച ചിത്രം: ചാന്ദ് സാൻസേ
- മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്




