alternatetext

അനിരുദ്ധിന്റെ സംഗീത വിസ്മയം; ലോകേഷ് കനഗരാജ് – രജനികാന്ത് ചിത്രം ‘കൂലി’യിലെ ആദ്യ ഗാനം ‘ചികിട്ട്’ പുറത്തിറങ്ങി

alternatetext
alternatetext

ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ‘കൂലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ചികിട്ട്’ പുറത്തിറങ്ങി.

alternatetext

ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തില്‍ ‘കൂലി’യുടെ വീഡിയോ ഗാനത്തിലെ ഏതാനും ചില രംഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോ ഗാനത്തില്‍ അനിരുദ്ധിനൊപ്പം ഡാൻസ് മാസ്റ്റർ സാൻഡിയും ടി. രാജേന്ദ്രനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷമാണ് മുഴുനീള ഗാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാനരംഗത്തില്‍ മൂവരും ചേർന്ന് നൃത്തം ചെയ്യുന്നുണ്ട്.

അനിരുദ്ധിനൊപ്പം ടി. രാജേന്ദ്രനും ഗാനത്തിലെ ഒരു പ്രധാന ഭാഗം ആലപിച്ചിട്ടുണ്ട്. ടി. രാജേന്ദ്രന്റെ ഒരു പഴയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ മിക്സ് ചെയ്താണ് അനിരുദ്ധ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എട്ട് ലക്ഷം കാഴ്ചക്കാരെ നേടാൻ “ചികിട്ട്” ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.

‘ലിയോ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യില്‍ രജനികാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിലൊരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.