
‘ഐസ് ഒരതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എല്‍സി സുകുമാരൻ,
രത്നാകരൻ എന്നിവരാണ് മറ്റഭിനേതാക്കള്‍.

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല്‍ നിർവഹിക്കുന്നു. തോമസ് ഹാൻസ് ബെന്നിന്റെ വരികള്‍ക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫല്‍ പുനത്തില്‍, പ്രൊഡക്ഷൻ കണ്ട്രോളർ- നിജില്‍ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാല്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പി.ആർ.ഒ.- എ.എസ്. ദിനേശ്.




