‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’16ന് തിയേറ്ററുകളിലേക്ക്

alternatetext

‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’16ന് തിയേറ്ററുകളിലേക്ക്ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന് തിയേറ്ററുകളില്‍ എത്തും.

alternatetext

ഇത് സംബന്ധിച്ച പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധ്യാൻ, കോട്ടയം നസീർ ഉള്‍പ്പടെ ഉള്ളവരെ പോസ്റ്ററില്‍ കാണാം.

മിന്നല്‍ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’. സിജു വില്‍സൻ, കോട്ടയം നസീർ , നിർമല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ, എന്നിവരും അമീൻ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.