alternatetext

ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

alternatetext
alternatetext

ധ്യാൻ ശ്രീനിവാസൻ, സിജു വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ, രാഹുല്‍ ജി. എന്നിവർ രചനയും സംവിധാനം നിർവഹിക്കുന്ന ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

alternatetext

ടൈറ്റില്‍ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തില്‍ സി.ഐ ശംഭു മഹാദേവ് എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമ്മാണം. ഛായാഗ്രഹണം: പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം: റമീസ് ആർസീ, എഡിറ്റിംഗ്: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാനുവല്‍ ക്രൂസ് ഡാർവിൻ, പ്രൊജക്‌ട് ഡിസൈനേഴ്സ്: സെഡിന് പോള്‍, കെവിൻ പോള്‍,കലാസംവിധാനം: കോയാസ് എം, സൗണ്ട് ഡിസൈനർ: സച്ചിൻ സുധാകരൻ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജാവേദ് പി.സി, ആക്ഷൻ: തവാസി രാജ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ: ശബരി.