
ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര” യുടെ ടീസറിന് ഒരു മില്യണ്‍ കാഴ്ചക്കാര്‍.യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിലും ലോക ഇടം പിടിച്ചു.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. സൂപ്പർഹീറോ കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ഇന്ത്യയില്‍ ട്രെൻഡിങ്ങ് ലിസ്റ്റില്‍ 15ാം സ്ഥാനവും ബഹ്‌റൈനില്‍ ഒന്നാം സ്ഥാനവും യുഎഇ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയയില്‍ 25ാം സ്ഥാനത്തും ലോക ചാപ്റ്റർ 1 : ചന്ദ്രയുടെ ട്രെയിലര്‍ ഇടം പിടിച്ചു.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തില്‍ നിർണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്ബള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെല്‍വി ജെ, അർച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – റിനി ദിവാകർ, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി




