alternatetext

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ‘ബസുക്ക’; അവസാനഘട്ടത്തിൽ

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ' 'ബസുക്ക'; അവസാനഘട്ടത്തിൽ
alternatetext
alternatetext

കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ ബസുക്ക ‘യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ഡിനോ ഡെന്നിസ് ആണ് ചിത്രം ഒരുക്കുന്നത്. ‘ അന്വേഷിപ്പിൻ കണ്ടെത്തും ‘ എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

alternatetext

സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് , സുമിത് നേവല്‍ ബ്രിഗ് ബി ഫെയിം), സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗ്രഹണം – നിമേഷ് രവി, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം -അനീസ നാടോടി, കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്ക്, മേക്കപ്പ് – ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഷെറിൻ സ്റ്റാൻലി,പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ-സഞ്ജു.ജെ.കൊച്ചി,ഫോട്ടോ – ബിജിത്ത് ധർമ്മടം, പി.ആർ.ഒ.- വാഴൂർ ജോസ്