alternatetext

ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഡിസംബര്‍ ഒന്നിന്

ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം 'ബുള്ളറ്റ് ഡയറീസ്' ഡിസംബര്‍ ഒന്നിന്
alternatetext
alternatetext

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോര്‍ത്തിണക്കിയുള്ള ക്ലീൻ എൻ്റെര്‍ടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാര്‍ട്ടിനാണ് നായിക. രണ്‍ജി പണിക്കര്‍ ജോണി ആന്റെണി, സുധീര്‍ കരമന,സന്തോഷ് കീഴാറ്റൂര്‍, അല്‍ത്താഫ് സലിം. ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

alternatetext

കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഷാൻ റഹ്’മാൻ ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ്.രഞ്ജിത്ത് അമ്ബാടി. കോസ്റ്റ്യം ഡിസൈൻ – മീരാസനീഷ്. അസ്സോസിയേറ്റ് ഡയറക്ടേര്‍സ് – ഷിബിൻ കൃഷ്ണ’ ഉബൈനി യൂസഫ്, സഹസംവിധാനം. ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂര്‍, ഷൈൻ നെല്ലാള്‍.

പ്രൊഡക്ഷൻ മാനേജര്‍ – സഫി: ആയൂര്‍. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീര്‍ കാരന്തൂര്‍. പ്രൊജക്റ്റ് ഡിസൈനര്‍ – അനില്‍ അങ്കമാലി. ബിത്രീ എം.(B3M) ക്രിയേഷൻസിന്റെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഡിസംബര്‍ ഒന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ: വാഴൂര്‍ ജോസ്. ഫോട്ടോ: രാംദാസ് മാത്തൂര്‍.