alternatetext

‘സര്‍വ്വം മായ’യുടെ റിലീസ് തീയതി പുറത്ത്

alternatetext
alternatetext

സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറില്‍ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേല്‍ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി എത്തിയിരിക്കുകയാണ്. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. സെൻട്രല്‍ പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം നിർവ്വഹിക്കുന്നത്. എ പി ഇന്റർനാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്ബോ ഒരുമിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

alternatetext