alternatetext

ചൈനയില്‍ കത്തിക്കയറി വിജയ് സേതുപതി; ‘മഹാരാജ’ 100 കോടി ക്ലബ്ബിലേക്ക്

alternatetext
alternatetext

തമിഴ് സൂപ്പർ താരം വിജയ് സേതുപതി നായകനായി എത്തിയ തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് മഹാരാജ .ജൂണില്‍ ഇന്ത്യൻ തീയേറ്ററുകളില്‍ റിലീസായ ചിത്രം നവംബറിലാണ് ചൈനയില്‍ പ്രദർശനം തുടങ്ങിയത്.

alternatetext

വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചൈനയില്‍ പ്രേക്ഷകർ നല്‍കുന്നത്.നവംബർ 29 ചൈനയില്‍ റിലീസായ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത്.

സിനിമ ഉടൻ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ.ചൈനീസ് എംബസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മഹാരാജ മാറി. റിപ്പോർട്ടുകള്‍ പ്രകാരം മഹാരാജ ചൈനീസ് ബോക്സ് ഓഫീസില്‍ നിന്നും 19.19 കോടിയിലധികം രൂപയാണ് ആദ്യദിനം നേടിയത്.

ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ഓപ്പണിങ് കളക്ഷനാണിത്.ചൈനയില്‍ ഇന്ത്യൻ സിനിമകള്‍ക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിക്കാറുണ്ട്..മഹാരാജയ്ക്ക് മുൻപ് ചൈനയില്‍ റിലീസായ മറ്റ് ഇന്ത്യൻ ചിത്രങ്ങളാണ് ആമിര്‍ ഖാൻ്റെ ദംഗല്‍, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയവ.18,000 സ്ക്രീനുകളില്‍ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.

തമിഴിലെ ഹിറ്റ് സംവിധയകൻ നിഥിലൻ സ്വാമിനാഥന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് മഹാരാജ. അഭിരാമി, അരുള്‍ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എല്‍ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.