alternatetext

ട്രെൻഡിങ് ആയി JSK ട്രെയ്ലര്‍; സുരേഷ് ഗോപി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതല്‍

alternatetext
alternatetext

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

alternatetext

ട്രെയ്ലർ പുറത്ത് വന്നു 24 മണിക്കൂർ ആവുമ്ബോഴും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ട്രെയ്ലർ ട്രെൻഡിങ് ആയി നില്‍ക്കുകയാണ്.

സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയ്ലർ 4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്ന് മാത്രം ഇതിനോടകം നേടിയത്. ജൂലൈ 17നു ആഗോള റിലീസായെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച്‌ കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോള്‍ ആണ്. പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും നിറക്കുന്ന ഒരു മാസ്സ് ലീഗല്‍/കോർട്ട് റൂം ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവൻ എന്ന വക്കീല്‍ കഥാപാത്രമായി വേഷമിടുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങള്‍ക്ക് ജീവൻ പകർന്നിരിക്കുന്നത്. വമ്ബൻ കാൻവാസില്‍ കഥ പറയുന്ന ചിത്രം വളരെ ശക്തമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്ലർ കാണിച്ചു തരുന്നു. പ്രേക്ഷകരില്‍ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങള്‍, ഇൻവെസ്റ്റിഗേഷൻ രംഗങ്ങള്‍, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങള്‍, ഡ്രാമ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും കഴിഞ്ഞ ദിവസം വന്ന ട്രെയ്ലർ, നേരത്തെ വന്ന ടീസർ എന്നിവ സൂചന നല്‍കുന്നുണ്ട്.

ആരാധകർക്കും സിനിമ പ്രേമികള്‍ക്കും ആവേശം പകരുന്ന രീതിയിലാണ് സുരേഷ് ഗോപിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ 253-മത് ചിത്രമായി എത്തുന്ന ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക.

അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോണ്‍, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികള്‍- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍- അരുണ്‍ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്‌എക്സ്- ഐഡന്റ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റില്‍സ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡന്റ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വല്‍ പ്രമോഷൻ- സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാർ.