alternatetext

ആസിഫ് അലി നായകൻ; “സര്‍ക്കീട്ട്’ ഫസ്റ്റ് ലുക്ക്

alternatetext
alternatetext

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ടിന്‍റെ ടൈറ്റില്‍ പോസ്റ്റ് പുറത്തുവിട്ടു. അജിത് വിനായക് ഫിലിംസിന്‍റെ ബാനറില്‍ വിനായക് അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തമർ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു.
ആസിഫ് അലിക്കൊപ്പെ മലയാളത്തിലെ ജനപ്രിയരായ ഒരുപിടി അഭിനേതാക്കളുടേയും ഒഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രശംസ നേടിയ “ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിനു ശേഷം താമർ ഒരുക്കുന്ന ചിത്രമാണിത്.

alternatetext

പൂർണമായും ഗള്‍ഫിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ദുബായി, ഷാർജ, ഫ്യുജെറാ, റാസല്‍ഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഫാമിലി ഫീല്‍ ഗുഡ് ഡ്രാമയാണ് ഈ ചിത്രം.

ആസിഫ് അലിയും ബാലതാരം ഓർഹാൻ, ദീപക് പറമ്ബോള്‍, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഗാനങ്ങള്‍ – അൻവർ അലി, സുഹൈല്‍ എം. കോയ, സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്.

കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ, നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രില്‍ മാസത്തില്‍ പ്രദർശനത്തിനെത്തുന്നു. പിആർഒ – വാഴൂർ ജോസ്.