alternatetext

ആവേശ കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്തും

alternatetext
alternatetext

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

alternatetext

രാവിലെ 10 ന് ആദ്യപ്രദര്‍ശനം ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം കൊടുത്തിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ് സംവിധായകന്‍ ഗൗതം വി മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം ബിഗ് ബജറ്റ് ഗെയിം ത്രില്ലറാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡെന്നീസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും, എന്നിവയ്ക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.