‘അവഞ്ചേഴ്‌സ്: ഡൂംസ്ഡേ’ ട്രെയിലര്‍ പുറത്ത്

alternatetext

മാർവല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ആകാംഷയോടെ കാത്തിരുന്ന ‘അവഞ്ചേഴ്‌സ്: ഡൂംസ്ഡേ’യുടെ ട്രെയിലറും പുതിയ പോസ്റ്ററും റിലീസ് ചെയ്തു. അമ്പരപ്പിക്കുന്ന മള്‍ട്ടിവേഴ്‌സ് പോരാട്ടവുമായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനായ ‘ഡോ. ഡൂം’ ആയി റോബർട്ട് ഡൗണി ജൂനിയർ മാസ് തിരിച്ചുവരവ് നടത്തുന്നു. റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ക്രിസ് ഈവൻസ്, ക്രിസ് ഹെംസ്വർത്ത്, പെഡ്രോ പാസ്‌കല്‍ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

alternatetext

ഇന്ത്യൻ സിനിമാ പ്രേമികള്‍ക്കായി ഡിസംബർ 18-ന് ചിത്രം തിയേറ്ററുകളിലെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും. അപൂർവ്വമായ സൂപ്പർഹീറോ കൂട്ടുകെട്ടുകളും വിഷ്വല്‍ അത്ഭുതങ്ങളും വാഗ്ദാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.