alternatetext

ആ കൊലപാതകത്തിന് പിന്നില്‍, പാതിരാത്രി ഒക്ടോബര്‍ 17ന്

alternatetext
alternatetext

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ഒക്ടോബർ 17ന് തിയേറ്ററില്‍ .

alternatetext

മമ്മൂട്ടി ചിത്രം പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രം ആണ്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നത് ആണ് മറ്റൊരു ആകർഷീണയത .

കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, ഉദ്വേഗഭരിതമായ രംഗങ്ങളും കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് കഥയുടെ വികാസം. സണ്ണി വയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റു താരങ്ങള്‍.തിരക്കഥ ഷാജി മാറാട്. ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, ജേക്സ് ബിജോയ് ആണ്സം ഗീതം ഒരുക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ. കെ.വി.അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മാണം. എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, ടൈറ്റില്‍ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ. ഒ – ശബരി, വാഴൂർ ജോസ്.