alternatetext

‘എയ്സ്’ റിലീസ് തീയതി പുറത്ത്

alternatetext
alternatetext

വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എയ്സ്’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.

alternatetext

2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു.

ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്‍’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്ബന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

വമ്ബന്‍ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം പൂര്‍ണ്ണമായും ഒരു മാസ്സ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരണ്‍ ഭഗത് റൗട്, സംഗീതം- ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍- ഫെന്നി ഒലിവര്‍, പശ്ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആര്‍ഒ- ശബരി.