alternatetext

കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ; പ്രധാനവേഷത്തില്‍ വിനീത്

alternatetext
alternatetext

കെയുഡബ്ല്യുജെ കോട്ടയം ജില്ലാ ഘടകം അംഗം ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജ എറണാകുളം റിന്യൂവല്‍ സെന്‍ററില്‍ നടന്നു.യുവതാരം ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിരക്കുന്നുണ്ട്. ബെന്നി ആശംസ സംവിധാനം നിർവഹിക്കുന്ന ആറാമത് ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

alternatetext

ധ്യാൻ ശ്രീനിവാസന് പുറമേ നടനും സംവിധായകനുമായ ശ്രീനിവാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനത്തിന് ശബ്ദം നല്‍കി വിനീത് ശ്രീനിവാസനും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

നർമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജു വർഗീസ്, ബിബിൻ ജോർജ്, അല്‍ത്താഫ് സലിം, ജോണി ആന്‍റണി, പ്രേംകുമാർ, സോഹൻ സീനുലാല്‍, ജിസൻ ജോസ് തുടങ്ങി ശ്രദ്ധേയമായ താരനിരയുമുണ്ട്.