alternatetext

ധ്യാൻ ശ്രീനിവാസൻ ഇനിയല്‍പം റൊമാന്‍റിക്കാ; ‘ഒരു വടക്കൻ തേരോട്ടം’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

alternatetext
alternatetext

ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒരു വടക്കൻ തേരോട്ടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

alternatetext

തികച്ചും ഫാമിലി എന്‍റർടെയിൻമെന്‍റില്‍ മൂഡ് നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രം എ.ആർ. ബിനുൻരാജാണ് സംവിധാനം ചെയ്യുന്നത്. ഓപ്പണ്‍ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിലാണ് നിർമാണം.

മലബാറിലെ ഒരു സാധാരണ ഗ്രാമത്തിന്‍റെ ഉള്‍ത്തുടിപ്പുകളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്നത്തെ യുവാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നു. വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏതു തൊഴിലുചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്‍റെ കഥയാണ് സിനിമ പറയുന്നത്.

പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. മാളവിക മേനോൻ, സുധീർ പറവൂർ, ധർമജൻ ബോള്‍ഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ,

ദിനേശ് പണിക്കർ, സോഹൻ സീനുലാല്‍, കിരണ്‍ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുണ്‍ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ്, ദിവ്യാ ശ്രീധർ, ശീതല്‍, അനില, തനു ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കഥയും തിരക്കഥയും സംഭാഷണവും സനു അശോകാണ്. ഛായാഗ്രഹണം : പവി കെ. പവൻ. എഡിറ്റിങ്ങ് : ജിതിൻ ഡി.കെ. കലാ സംവിധാനം: ബോബൻ. ചീഫ് അസോസിയേറ്റ് ഡയരക്ടർ: വിഷ്ണു ചന്ദ്രൻ. വടകരയും ഒറ്റപ്പാലത്തുമായാണ് ചിത്രീകരണം.