
ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റര്‍ടെയ്നര്‍ക്ക് U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മിക്കുന്ന സിനിമയുടെ ട്രെയ്ലര് അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായിരുന്നു.

ചിത്രം ഓണം റിലീസായി നാളെ തീയറ്ററുകളില്‍ എത്തും. ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്ബ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റിങ് ചമൻ ചാക്കോ, ഛായാഗ്രഹണം അലക്സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം സാം സി.എസ്., വരികള്‍ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍, ഫിനാൻസ് കണ്ട്രോളര് സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷൻ കണ്ട്രോളര് ജാവേദ് ചെമ്ബ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷൻ മാനേജര്‍ റോജി പി. കുര്യൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരൻ, പിആര്‍ഒ ശബരി




