
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റർ പുറത്തിറങ്ങി.പാർവതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

11 ഐക്കണ്‍സിന്‍റെ ബാനറില്‍ അർജുൻ സെല്‍വ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു പോലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ഹെവൻ’ എന്ന സിനിമയ്ക്ക് ശേഷം സുബ്രമണ്യം തിരക്കഥ എഴുതുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’.
ഇന്ന് രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ്11 സെക്കൻഡ് ഉള്ളപ്പോഴാണ് 11 ഐക്കണ്‍സ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. വ്യത്യസ്തതയാർന്ന ചിത്രമായിരിക്കും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. കോട്ടയം, എറണാകുളം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷൻ. പാർവതിക്കും വിജയരാഘവനും പുറമെ, മാത്യു തോമസും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ കൂടി ചിത്രത്തില്‍ അണിചേരും.
ലോക എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകർ കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മനോജ് കുമാർ പി. പ്രൊഡക്ഷൻ കണ്‍ട്രോളർ – സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ – ദീപക്. ഫിനാൻസ് കണ്‍ട്രോളർ – ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കടത്ത്. കലാസംവിധാനം – മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബേബി പണിക്കർ. മേക്കപ്പ് – അമല്‍ ചന്ദ്രൻ. ആക്ഷൻ – കലൈ കിങ്സണ്‍. വസ്ത്രാലങ്കാരം – സമീറ സനീഷ്. പി ആർ ഓ – മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി ആർ – ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ് – രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ.




