alternatetext

ശ്രീനിവാസനും ധ്യാനും, ആപ് കൈസേ ഹോ 28ന്

alternatetext
alternatetext

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ് , ദിവ്യദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്രറില്‍.മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമാണ് ആപ് കൈസേ ഹോ.

alternatetext

ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ധർമ്മജൻ ബോള്‍ഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇടവേബാബു ജീവ ജോസഫ്, സഞ്ജു ശിവറാം, നവാസ് വള്ളിക്കുന്ന്, ജൂഡ് ആന്തണി ജോസ്, തൻവി റാം, സുരഭി സന്തേഷ്,എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നു.അജൂസ്‌എബൗ വേള്‍ഡ് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അഖില്‍ ജോർജ്. പി.ആർ. ഒ വാഴൂർ ജോസ്.