alternatetext

“ചെറുക്കനും പെണ്ണും’ വരുന്നു, ഒക്ടോബര്‍ 31-ന്

alternatetext
alternatetext

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ത്രില്ലർ ചിത്രമായ ചെറുക്കനും പെണ്ണും ഒക്ടോബർ 31-ന് പ്രദർശനത്തിനെത്തുന്നു.നന്ത്യാട്ട് ഫിലിംസിന്‍റെ ബാനറില്‍ സജി നന്ത്യാട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവഹിക്കുന്നു.

alternatetext

പ്രദീപ്‌ നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ സിദ്ധാർഥ്, രതീഷ് വേഗ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റിംഗ്-ജോണ്‍കുട്ടി, പ്രൊഡക്ഷൻ കണ്‍ട്രോളർ-ഷിബു ജി. സുശീലൻ, കോസ്റ്റ്യും ഡിസൈനർ-കുമാർ എടപ്പാള്‍, കലാ സംവിധാനം-മഹേഷ്‌ ശ്രീധർ, വിനോദ്. പി. ശിവരാം-സൗണ്ട് മിക്സിംഗ്, സ്റ്റില്‍സ് -അർഷല്‍ പട്ടാമ്ബി, ശ്രീനി മഞ്ചേരി. വിതരണം-നന്ത്യാട്ട് റിലീസ്, പിആർഒ-എ.എസ്. ദിനേശ്.