alternatetext

ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും.

alternatetext
alternatetext

ജോജു ജോര്‍ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്ട്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഇന്ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രത്തില്‍ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണല്‍ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശൻ, ചെമ്ബൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നെക്സറ്റല്‍ സ്റ്റുഡിയോസ് ,ആള്‍ട്രാ മീഡിയ എന്റര്‍ടെയ്‌ൻമെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറില്‍ ഐൻസ്റ്റിൻ സാക് പോളാണ് നിര്‍മ്മാണം.

alternatetext

സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിൻകുമാര്‍, ഗോകുല്‍ വര്‍മ്മ, കൃഷ്ണ രാജൻ എന്നിവരാണ് സഹനിര്‍മ്മാതക്കള്‍. വ്യത്യസ്തമായ കഥ പറയുന്ന ചിത്രത്തിന് രാജേഷ് വര്‍മ്മയാണ് തിരക്കഥ. ചിത്രത്തിന്റെ ഒാഡിയോ റൈറ്റ്സ് സരിഗമയും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം നിര്‍വഹിച്ച പൊറിഞ്ചു മറിയം ജോസ് പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിച്ച ചിത്രമാണ്.

മാസ് ആക്ഷൻ രംഗങ്ങളോടെ എത്തിയ ചിത്രത്തില്‍ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമാണ് കാട്ടാളൻ പൊറിഞ്ചു. ആന്റണി നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. പ്രത്യേകിച്ച്‌ ജോഷിയും ജോജുവും വീണ്ടും ഒരുമിക്കുമ്ബോള്‍.