alternatetext

ഒരു റൊമാന്റിക് കോമഡി ത്രില്ലര്‍; ‘മേനേ പ്യാര്‍ കിയ’ ഓഗസ്റ്റ് 29 ന് ഓണം റിലീസായെത്തും; ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്

alternatetext
alternatetext

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്‌ നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്.

alternatetext

ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണിത്. പ്രീതി മുകുന്ദൻ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്ബിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ്, ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, ബില്‍കെഫ്സല്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോണ്‍പോള്‍ പി, സംഗീതം- ഇലക്‌ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിനു നായർ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം- കലൈ കിംങ്സണ്‍, പ്രൊജക്റ്റ് ഡിസൈനർ- സൗമ്യത വർമ്മ, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ- അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്‍ണു രവി.