കമല്‍ ഹാസന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം പുറത്ത്

കമല്‍ ഹാസനെ നായകനാക്കി മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്.

alternatetext

നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തഗ് ലൈഫിലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’ റിലീസായി. ചെന്നൈയില്‍ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ഓള്‍ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ചടങ്ങില്‍ കമല്‍ഹാസന്‍, മണിരത്‌നം, എ ആര്‍ റഹ്‌മാന്‍, സിലമ്ബരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും.

ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് നമ്ബറായിട്ടാണ് ‘ജിങ്കുച്ചാ’ ഒരുക്കിയിരിക്കുന്നത്. സാന്യ മല്‍ഹോത്ര, സിലമ്ബരശന്‍, കമല്‍ ഹാസന്‍ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തില്‍ അണിനിരക്കുന്നുണ്ട്. കമല്‍ ഹാസനാണ് ഗാനത്തിനായി വരികള്‍ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലന്‍ & ആദിത്യ ആര്‍കെ എന്നിവര്‍ ചേര്‍ന്നാണ്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്ബാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.