alternatetext

ഇനി കുറച്ച്‌ റൊമാൻസും ആക്ഷനുമായി എസ്. ജെ സൂര്യ

alternatetext
alternatetext

കില്ലർ ഫസ്റ്റ് ലുക്ക്

alternatetext

എസ്.ജെ സൂര്യ സംവിധാനം ചെയ്യുന്ന കില്ലർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

എസ്.ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന് വണ്‍ ഫോർ ലവ്, വണ്‍ ഓണ്‍ എ മിഷൻ’ എന്നാണ് ടാഗ് ലൈൻ . പ്രീതി അസ്രാനി ആണ് നായിക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് .ജെ സൂര്യയുടെ നിർമാണ കമ്ബനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്.

വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് .ജെ സൂര്യ 10 വർഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത്. വമ്ബൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിർമിക്കുന്ന ചിത്രം 5 ഭാഷകളില്‍ റിലീസ് ചെയ്യും. ഓസ്കാർ ജേതാവ് എ .ആർ.

റഹ്മാൻ സംഗീതമൊരുക്കുന്നു. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് എ .ആർ. റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്.കോ പ്രൊഡ്യൂസേഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പി.ആർ.ഒ – ശബരി