alternatetext

സയൻസ് ഫിക്ഷൻ;’കമോണ്‍ഡ്രാ ഏലിയൻ’, സെൻസറിങ് പൂര്‍ത്തിയായി

alternatetext
alternatetext

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി നന്ദകുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് ‘കമോണ്‍ഡ്രാ ഏലിയൻ’.നന്ദകുമാർ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ച്‌ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി .

alternatetext

ഒട്ടേറെ സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ, അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങളില്‍ എത്തുന്നു. സഞ്ചരിച്ച്‌ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് ‘ കമോണ്‍ഡ്രാ ഏലിയൻ’.

എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം -ജെറിൻ തോമസ്,അസോസിയേറ്റ് ഡയറക്ടർ-ശരണ്‍ ശശി,അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ,വിതരണം-എൻപടം മോഷൻ പിക്‌ചേഴ്‌സ്