എമ്ബുരാനിലെ “ബാബ ബജ്റംഗി’ വീണ്ടും മലയാളത്തില്‍

alternatetext

ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്ബുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ് ഷഹ്‌മോന്‍ ബി.പറേലില്‍ സംവിധാനം ചെയ്യുന്ന വവ്വാല്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

alternatetext

ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

മനോജ് എം.ജെ. ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദില്‍ജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്.