alternatetext

അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ ( ആക്റ്റ്)പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു

alternatetext
alternatetext

തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു.സമാപന സമ്മേളനം പൂജപ്പുര വാർഡ് കൗൺസിലർ അഡ്വ. വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു . ആക്റ്റ് ചെയർമാൻ വെള്ളായണി ശ്രീകുമാർ അധ്യക്ഷനായിരുന്നു.

alternatetext

നാടക മത്സരത്തിലെ വിജയികൾക്ക്സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻപ്രേംകുമാർ സമ്മാനദാനം നടത്തി. നാടകകൃത്തും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തി, ചലച്ചിത്ര സംവിധായകൻ തുളസീദാസ്, നടൻ കോട്ടയം രമേശൻ, ആക്റ്റ് പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ, സെക്രട്ടറി അഡ്വ. നെയ്യാറ്റിൻകര പത്മകുമാർ, വൈസ് പ്രസിഡന്റ് കോട്ടയം അശോകൻ, ജോയിന്റ് സെക്രട്ടറിമാരായ എസ്. വിജയകുമാർ, ആർ. സദാശിവൻ നായർ, ട്രഷറർ റ്റി. പി. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.