alternatetext

‘ഒടിയപുരാണം’ ടീമിന്റെ പുതിയ ചിത്രം ജൂലൈയില്‍ തിയേറ്ററുകളില്‍

alternatetext
alternatetext

മലയാളിക്ക് പുസ്തകങ്ങളിലൂടെയും തലമുറകളായി പറഞ്ഞുകേട്ട കഥകളിലൂടെയും പരിചിതമായ ഒന്നാണ് ഒടിയനും ഒടിയന്റെ ലോകവും.

alternatetext

യൂട്യൂബില്‍ വലിയ വിജയമായി മാറിയ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിം ഈ മിത്തിനെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍, ആദ്യത്തെ ഒടിയനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ‘ഒടിയങ്കം’ എന്ന പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

‘ഒടിയപുരാണം’ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് പിന്നില്‍ പ്രവർത്തിച്ച സുനില്‍ സുബ്രഹ്മണ്യൻ തന്നെയാണ് ‘ഒടിയങ്ക’ത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജൂലൈ മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റെ കഥ വികസിക്കുന്നത്. പ്രണയവും പ്രതികാരവും ഇഴചേർത്ത്, ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ‘ഒടിയങ്ക’ത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിജിത്ത് അഭിലാഷ് ആണ്. വിവേക് മുഴക്കുന്ന്, ജയകുമാർ പവിത്രൻ, ജയൻ പാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് രിജോഷ് സംഗീതം പകരുന്നു. എഡിറ്റിംഗ് ജിതിൻ ഡി.കെ.യും സംഘട്ടനം അഷ്റഫ് ഗുരുക്കളുമാണ്. ഒടിയന്റെ നിഗൂഢമായ ലോകത്തേക്കുള്ള ഈ യാത്ര പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമാനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കാം.