
ഉർവശിയെ കേന്ദ്രകഥാപാത്രമാക്കി ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന എല്‍ ജഗദമ്മ എഴാം ക്ലാസ് ബി എന്ന ചിത്രം മേയ് 2ന് തിയേറ്രറില്‍.സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമണ് എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി.

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്ബതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം : അനില്‍ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ, ഗാനങ്ങള്‍ : ബി.കെ. ഹരിനാരായണൻ, എഡിറ്റർ: ഷൈജല്‍, പ്രൊഡക്ഷൻ കണ്ട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുല്‍ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാള്‍, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണൻ,ടൈറ്റില്‍ കാലിഗ്രാഫി: നാരായണ ഭട്ടതിരി,
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.
പി. ആർ. ഒ: പ്രതീഷ് ശേഖർ.




