alternatetext

ജതിൻ രാംദാസ് വരുന്നു! ടൊവിനോയുടെ ജന്മദിനത്തില്‍ പോസ്റ്റര്‍ പുറത്തുവിട്ട് എമ്ബുരാൻ ടീം

alternatetext
alternatetext

നടൻ ടൊവിനോ തോമസിന്‍റെ ജന്മദിനത്തില്‍ ക്യാരകക്ടർ പോസ്റ്റർ പുറത്തുവിട്ട് ‘എമ്ബുരാൻ’ ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർച്ച്‌ അവസാനമാണ് തിയറ്ററിലെത്തുക.

alternatetext

എമ്ബുരാന്‍റെ ആദ്യ ഭാഗമായ ലൂസിഫറില്‍ പി.കെ. രാംദാസിന്‍റെ മകനും മോഹൻലാല്‍ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്ബള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തില്‍ ചെറിയ സ്ക്രീൻ ടൈമില്‍ ഒരുപാട് കയ്യടികള്‍ നേടിയ കഥാപാത്രമാണ് ടൊവിനോയുടേത്.

അതേസമയം എമ്ബുരാന്റെ ടീസർ ഉടൻ ഉണ്ടാകുമെന്ന് സൂചന നല്‍കുന്ന ഒരു അപ്ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ ടീസർ അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈർഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതില്‍ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.