
കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരുങ്ങുന്ന രണ്ട് പുതിയ മലയാള ചിത്രങ്ങങ്ങളുടെ ടൈറ്റില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൊച്ചിയിലായിരുന്നു ടൈറ്റില്‍ റിലീസ് ചടങ്ങ്. ആദ്യ രണ്ട് മലയാള സിനിമകളില്‍ ഒന്നായ ‘ഡെഡിക്കേഷൻ ‘ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ ‘എയ്ഞ്ചല്‍സ് & ഡെവിള്‍സ് ‘ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു.

ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമ ചെയർമാനുമായ ജോയ് കെ.മാത്യുവാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ-ടെലിവിഷൻ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന്അണിയറ പ്രവർത്തകർ അറിയിച്ചു.




