‘പെറ്റ് ഡിറ്റക്ടീവ്’ റിലീസ് തീയതി പുറത്ത്

alternatetext

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്.

alternatetext

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒക്ടോബർ 16 ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റർടൈനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ആണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിന് വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ചിത്രത്തില്‍ നിന്ന് നേരത്തെ പുറത്ത് വന്ന തീം സോങ്, “തേരാ പാരാ ഓടിക്കോ” എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനം എന്നിവയും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തില്‍ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.